ചെങ്ങന്നൂർ
സിപിഐ എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വി എസ് അനുസ്മരണത്തിൻ്റെ ഭാഗമായി പ്രകടനവും പൊതുയോഗവും നടന്നു. കേന്ദ്ര കമ്മിറ്റിയംഗം കെ എൻ ബാലഗോപാൽ പൊതു യോഗം ഉദ്ഘാടനം ചെയ്തു. ......
ഓതറ. എ എം എം ഹൈസ്കൂളിൽ അന്താരാഷ്ട്ര ചാന്ദ്രദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ദൂരദർശിനിയിലൂടെ ആകാശ നിരീക്ഷണ പരിപാടി സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെയും ശാസ്ത്ര ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്. ......
ചെങ്ങന്നൂർ: സാവരിയ ബസന്ത് കൊലക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുളക്കുഴ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ ജ്വാല മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡൻ്റ് വിനിജ സുനിൽ അദ്ധ്യക്ഷ വഹിച്ചു. ......
ചെന്നിത്തല:നാടിന്റെ സമഗ്ര വികസനത്തിന് കാർഷികമേഘല കൂടാതെ മറ്റുജനങ്ങളുടെ ജീവിതനിലവാരം ഉറപ്പാക്കുന്നതിനും കുട്ടനാട് താലൂക്ക്, ചെങ്ങന്നൂർ താലൂക്ക്,മാവേലിക്കര താലൂക്ക്,അമ്പലപ്പുഴ താലൂക്ക്,തിരുവല്ല,കായംകുളം,ഈ മേഖലയെല്ലാം ചേർത്ത് കുട്ടനാടും ഓണാട്ടുകര കൃഷിമേഖലാ പ്രദേശങ്ങൾ ചേർത്ത് കുട്ടനാട് വികസന അതോറിറ്റി രൂപീകരിക്കണമെന്ന് ചെന്നിത്തല കേരള കോൺഗ്രസ് മണ്ഡലം കമ്മറ്റി സംസ്ഥാന മുഖ്യമന്ത്രി,ആഭ്യന്തരമന്ത്രി,റവ ന്യൂവകുപ്പ് മന്ത്രി,സഹകരണ വകുപ്പ് മന്ത്രി,ജലസേചന വകുപ്പ് മന്ത്രി എന്നിവർക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം കൊടുക്കുവാൻ തീരുമാനിച്ചു.മണ്ഡലം പ്രസിഡന്റ് വി. ജോയിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡോ.ഷിബു ഉമ്മൻ,ചാക്കോ കയ്യത്ര,ബ്ലസ്സൻ ജേക്കബ്,ഗണേഷ് പുലിയൂർ,ഗീവർഗ്ഗീസ്,നന്ദകുമാർ,ലീജ ഹരീന്ദ്രൻ,തോമസ് ജോർജ്,അജി. ......
കായംകുളം: 2026 ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തോടനുബന്ധിച്ച് കായംകുളം എൽമെക്സ് മൈതാനിയിൽ ആലപ്പുഴ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിപുലമായ ആഘോഷ പരിപാടികൾ ജനപങ്കാളിത്തം കൊണ്ടും മികച്ച സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി.
ഞായറാഴ്ച
വൈകിട്ട് 6 മണിയോടെ ആരംഭിച്ച പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിന്റെ രജിസ്ട്രേഷനുശേഷം 32 ടീമുകൾ പങ്കെടുത്ത ആവേശകരമായ മത്സരം അരങ്ങേറി. വിജയികളായ ടീമുകൾക്ക് യഥാക്രമം ₹5,000, ₹3,000, ₹2,000 വീതം ക്യാഷ് അവാർഡുകൾ സമ്മാനിച്ചു.
പരിപാടി എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ......
ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്റെ ചരമവാർഷിക അനുസ്മരണ വേദിയിൽ പരോക്ഷ വിമർശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്.......
ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്തിന്റെ (21) മരണത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. മരണത്തിന് മുമ്പ് ഏകദേശം 24 മണിക്കൂറോളം ക്രൂരമായ മർദനത്തിനും പീഡനത്തിനും സാവരിയ ഇരയായിരുന്നുവെന്നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിഗമനം. ......
ചെങ്ങന്നൂർ : നവോത്ഥാന സംരക്ഷണ വേദിയുടെ വാർഷിക ആചരണത്തിന്റെ ഭാഗമായി ചെങ്ങന്നൂർ വ്യാപാരി വ്യവസായി സമിതി ഹാളിൽ നവോത്ഥാന മൂല്യങ്ങളും വർത്തമാനകാല സമൂഹവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. നവോത്ഥാന സംരക്ഷണ വേദി ചെയർമാൻ ഡോ. ......
ചെങ്ങന്നൂർ: എം.സി. റോഡിൽ ചെങ്ങന്നൂർ റെയിൽവേ ഓവർബ്രിഡ്ജിന് സമീപം ഭാരവാഹനവുമായി എത്തിയ ട്രക്ക് കുടുങ്ങിയതിനെത്തുടർന്ന് നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ......